എന്റെ ചേച്ചിമാര്‍ എന്നു പറയുമ്പോള്‍ , എന്റെ സ്വന്തം ചേച്ചിമാര്‍ അല്ല കേട്ടോ . എന്നാലോ ഇവരെല്ലാവര്‍ക്കും എന്നെ സ്വന്തം അനിയനെ പോലെ ഇഷ്ടമാണ്. എനിക്കും അതുപോലെ തന്നെയാണ്. ഇതില്‍ ഏറ്റവും മൂത്ത ചേച്ചി ആണ് ആരതി ചേച്ചി, എന്റെ അച്ഛന്‍ ആരതി ചേച്ചിയെ വിളിക്കുന്നത് പൊരു പൊരുപ് എന്നാണ്. അതില്‍ ചില കാര്യം ഇല്ലാതെയില്ല. ഇപ്പോഴും എന്തെങ്കിലും കുസൃതി ഒപ്പിച്ചുകൊണ്ടിരിക്കും. കയ്യും കാലും ഒരിക്കലും അനങ്ങാതിരിക്കില്ല. എന്റെ അച്ഛന്‍ പറയുന്നത് , ഞാന്‍ ആരതി ചേച്ചിയെ പോലെ ആണെന്നാണ്. പക്ഷെ ഒന്ന് പറയാം കേട്ടോ , എന്റെ കുസൃതിയെടുക്കുകയാണെങ്കില്‍ , ആ അസോസിയേഷന്‍ പ്രസിഡന്റ് ഞാന്‍ ആയിരിക്കും. ആരതി ചേച്ചിക്ക് സെക്രട്ടറി ആകാനുള്ള യോഗ്യതയെ ഉള്ളു. ഞാന്‍ നല്ല ഒന്നാതരം പൊരു പോരുപ്പാണ്. ആരതി ചേച്ചിയും , അനിയത്തി രേവതി ചേച്ചിയും എന്റെ അച്ഛന്റെ പേര് കേട്ടാല്‍ വിറക്കും. പക്ഷെ ഒരു രഹസ്യം പറയാം എനിക്ക് അച്ഛനെ പേടിയില്ലേ !!!! ഇപ്പോള്‍ ഇപ്പോള്‍ ചേച്ചിമാര്‍ക്കും അച്ഛനെ പേടിയില്ല , എന്താണെന്ന് വെച്ചാല്‍ അച്ഛന്‍ ഇവിടെയില്ല , റിയാദില്‍ ജോലി ആണ്. അപ്പോള്‍ ഇവര്‍ക്കാര്‍ക്കും അച്ഛനെ പേടിക്കണ്ടല്ലോ. അല്ലെങ്കില്‍ ഞാന്‍ കണ്ടിട്ടുണ്ട് , പരീക്ഷ പേപ്പര്‍ കിട്ടുമ്പോള്‍ മാര്‍ക്ക് കുറഞ്ഞു പോയാല്‍ അതുമായി അച്ഛന്റെ മുന്നില്‍ വരാനുള്ള പേടി. കൊള്ളാം , ഭാഗ്യം തന്നെ എനിക്കിതുവരെ പരീക്ഷ എഴുതേണ്ടി വന്നിട്ടില്ല. അതെങ്ങനെ ഞാന്‍ എല്‍ . കെ . ജി അല്ലെ ആയിട്ടുള്ളൂ.
പക്ഷെ എന്നെയും വിറപ്പിക്കുന്ന ഒരാളുണ്ട്. എന്റെ അച്ചാച്ചന്‍ . എന്റമ്മോ ആളൊരു സാധനം തന്നെ. ചില ദിവസങ്ങളില്‍ സ്കൂളില്‍ പോകാതിരിക്കാനായി ഞാന്‍ ചില നമ്പര്‍ ഇറക്കാറുണ്ട് , പക്ഷെ അച്ചാച്ചന്‍ എനിക്കായി മേടിച്ചുവച്ചിരിക്കുന്ന ചൂരല്‍ എടുക്കുമ്പോഴേക്കും ഞാന്‍ പൂക്കുല പോലെ നിന്ന് വിറക്കും . അച്ചാച്ചന്‍ സ്നേഹിച്ചാല്‍ ആളു ഗുഡ്. അല്ലെങ്കില്‍ ആളിത്തിരി പിശകാണ്. എനിക്കതറിയാം , അതുകൊണ്ട് ഞാനും ഒന്ന് കണ്ടേ നില്‍ക്കു. എന്തിനാ വെറുതെ നിന്ന് തല്ലു മേടിക്കുന്നത്. ഈ ലോകത്തില്‍ എനിക്ക് ഏറ്റവും കൂടുതല്‍ സ്നേഹം കൂടുതല്‍ ആരോടാണ് എന്നു ചോദിച്ചാല്‍ എനിക്ക് ഒരു നിമിഷം പോലും ആലോചിക്കാതെ മറുപടി പറയാന്‍ പറ്റും " എന്റെ അച്ചാച്ചന്‍" എനിക്ക് ഒരു വയസായപ്പോള്‍ മുതല്‍ അച്ചാച്ചന്‍ ആണ് എന്റെ കൂട്ട്. അമ്മയും അച്ഛനും ജോലിക്ക് പോകും, എനിക്ക് വേണ്ടതെല്ലാം തന്നും, എന്നെ താരാട്ടു പടി ഉറക്കിയതും , അസുഖം വന്നപ്പോള്‍ ഉറങ്ങാതെയിരുന്നു നോക്കിയതും എല്ലാം അച്ചച്ചനാണ് . ആ ദിവസങ്ങളില്‍ എനിക്ക് അച്ചാച്ചന്റെ രാരീ കേള്‍ക്കാതെ ഉറങ്ങാന്‍ പറ്റില്ലായിരുന്നു. അത് തന്നെ ഇപ്പോഴും , എനിക്കൊരു അസുഖം വന്നാല്‍ ഇപ്പോഴും അച്ചാച്ചന് വിഷമം ആണ്.
എന്നാലോ ദേഷ്യം വന്നാല്‍ നേരത്തെ പറഞ്ഞ അതൊക്കെ മാറും കേട്ടോ. പുലിയാണ് പുലി. അച്ചാച്ചന് ദേഷ്യം വരുന്ന സമയത്ത് ഞാന്‍ ഓടി ചെല്ലുന്നത് എന്റെ അച്ഛമ്മയുടെ അടുത്താണ്. അപ്പോള്‍ എന്നെ രക്ഷിക്കുന്നത് അച്ഛമ്മ ആണ്. എന്നാലോ ഞാന്‍ ഏറ്റവും കൂടുതല്‍ കുറുമ്പ് കാണിക്കുന്നത് അച്ചാമ്മയോടു ആണ് താനും. എനിക്കറിയാം അച്ഛമ്മ എന്നോടുള്ള സ്നേഹ കൂടുതല്‍ കൊണ്ടാണ് എന്റെ കുറുമ്പുകള്‍ എല്ലാം സഹിക്കുന്നത്. എനിക്ക് ദേഷ്യം വരുമ്പോള്‍ ഞാന്‍ അച്ചാമ്മയോടു ചെയ്തിട്ടുല കുരുംബുകള്‍ക്ക് കണക്കില്ല , അത്രയെരെയുണ്ട്.
എന്നാലും എനിക്ക് അചാമ്മയെയും , അച്ഛമ്മക്ക് എന്നെയും അത്രക്കിഷ്ടമാണ്. ഇപ്പോള്‍ പക്ഷെ എന്നെ പുന്നരിക്കാന്‍ സമയം കിട്ടാറില്ല, അല്ല പറഞ്ഞിട്ടും കാര്യമില്ല. അത്രയെരെയുണ്ട് പുതിയ ആളു വന്നതിനുശേഷം. പുതിയ് ആളു ആരാണെന്നല്ലേ , പറയാം പവിത്ര , ഞാന്‍ കൊച്ചു എന്നു വിളിക്കും ...എന്റെ അനിയത്തി. അവള്‍ വന്നതിനു ശേഷം വീട്ടില്‍ അകെ തിരക്കാണ്. പക്ഷെ എന്റെ കാര്യത്തിന് ഒരു കുറവും വന്നിട്ടില്ലട്ടോ. ഒരു രഹസ്യം പറയാം അവളെ ആരു പുന്നാരിക്കുന്നതിനും എനിക്ക് ഒരു കുഴപ്പവുമില്ല , പക്ഷെ അച്ചാച്ചന്‍ അവളെ നോക്കാന്‍ പാടില്ല , എടുക്കാന്‍ പാടില്ല , അവള്‍ കിടക്കുന്ന മുറിയിലേക്ക് പോകണേ പാടില്ല. അച്ചാച്ചന്‍ കൂടി അവളെ എടുത്താല്‍ പിന്നെ എന്നെ നോക്കാന്‍ ആരുണ്ട്. ചോദ്യം ശരിയല്ലേ. എന്നിരിക്കിലും , എനിക്ക് കൃത്യം എട്ടു മണിക്ക് തന്നെ ചോറും (ചിലപ്പോള്‍ ചപ്പാത്തിയോ , നൂഡില്‍സ് ) കറിയും ശരിയാക്കിയിട്ടുണ്ടാവും . വരുമ്പോഴാകട്ടെ ഹോര്‍ലിക്ക്സും റെഡി ആക്കി അച്ഛമ്മ വാതില്‍ക്കല്‍ തന്നെ കാത്തിരിപ്പുണ്ടാവും. എന്നെ തല്ലാന്‍ അച്ചാച്ചന്‍ ഓടിച്ചിടുമ്പോള്‍ ആകെയുള്ള ഒരത്താണി അച്ചമ്മയാണ്. അച്ചാച്ചനെ തടഞ്ഞു കൊണ്ട് അച്ഛമ്മ പറയും. അതിന്റെ പ്രായം അല്ലെ അതല്ലേ....ഇപ്പോള്‍ കുറുമ്പ് ഇടുതില്ലെങ്കില്‍ പിന്നെയെപ്പോഴാ.... വീട്ടിലെ എന്റെ കുരുംബിനുള്ള ഏക സപ്പോര്‍ട്ട് ഈ ആളാണ്.
അയ്യോ...അയ്യോ....എന്റെ പ്രധാന പരിപാടി കാര്‍ട്ടൂണ്‍ നെറ്റ് വര്‍കില്‍ ഇപ്പോള്‍ തുടങ്ങിയിട്ടുണ്ടാവും , ടോം ആന്‍ഡ് ജെറി. രണ്ടു പേരും ഇപ്പോള്‍ എന്നെ കാത്തിരിക്കുന്നുണ്ടാവും .....എനിയുള്ളവരെ കുറിച്ച് പിന്നെ ഒരിക്കില്‍ പറയാം..... ഓ രണ്ടാളും അടി തുടങ്ങി എന്നാ തോന്നുന്നേ.....പോകുന്നെ....പിന്നെ കാണാം....